വിഴിഞ്ഞം കരാര്‍ കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടായെന്ന് ഹൈക്കോടതി

By praveen prasannan.13 Sep, 2017

imran-azhar

കൊച്ചി: വിഴിഞ്ഞം കരാര്‍ കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടായെന്ന് ഹൈക്കോടതി. ഇക്കാര്യം വിശദീകരിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എന്തിനാണ് ഏകപക്ഷീയമായി കരാര്‍ ഒപ്പിട്ടത്. കരാര്‍ കൊണ്ട് സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങളും കോട്ടങ്ങളും എന്താണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് എതിരാണെന്ന് സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എന്‍ കെ സലിം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഗൌരവകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.

വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍റെ പ്രവര്‍ത്തനം ഏത് വരെയായെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ആദ്യ നാല്‍പത് വര്‍ഷം കേരളത്തിന് കാര്യമായ ഗുണമില്ലെന്നും കേരളത്തിന്‍റെ ഭാവി തുലാസിലാക്കുന്ന കരാറാണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഈ മാസം 25ന് കേസ് വീണ്ടും പരിഗണിക്കും.

 

 

 

loading...