കപ്പൽ ക്രൂ ചെയ്ഞ്ച് സംരംഭത്തിലേയ്ക്ക് ഒരു പുതിയ കമ്പനി കൂടി

By sisira.24 01 2021

imran-azhar

 


വിഴിഞ്ഞം തുറമുഖത്തു നടക്കുന്ന ക്രൂ ചെയ്ഞ്ച് സംരംഭത്തിലേയ്ക്ക് 25 -ന് പുതിയ കമ്പനികൂടി എത്തും.

 

ജോർദാൻ പ്രൊജക്ട്സ് ആൻഡ് ട്രേഡേഴ്സ് എന്ന കമ്പനി മുഖാന്തരമാണ് എണ്ണ ടാങ്കറായ എംടി ഫ്രണ്ട് ലൈൻ എന്ന കപ്പൽ ഇവിടെ അടുക്കുന്നത്.

 

ഇതോടെ വിഴിഞ്ഞം കേന്ദ്രമാക്കി ക്രൂ ചെയ്ഞ്ച് നടത്തുന്ന ഏജൻസികളുടെ എണ്ണം നാലായി.

 

കൊളംബോ ഉൾപ്പെടെ വിദേശ തുറമുഖങ്ങളെ അപേക്ഷിച്ചുനോക്കുമ്പോൾ വിഴിഞ്ഞത്ത്‌ ക്രൂ ചെയിഞ്ചിനുള്ള ചെലവ് കുറവാണ്.

 

ഇതാണ് കപ്പൽ കമ്പനികളെ ഇവിടേക്ക് ആകർഷിക്കുന്നതിനുള്ള പ്രധാന കാരണം.ജൂലൈ 15-നാണ് ക്രൂ ചെയ്ഞ്ച് തുടങ്ങിയത്.

 

ഇതിലൂടെ കേരളം മാരിടൈം ബോർഡിന് 1 കോടി 20 ലക്ഷം രൂപയുടെ വരുമാനമാണ് ഇതുവരെ ലഭിച്ചത്.

OTHER SECTIONS