വി.കെ. ജയരാജ് പോറ്റി ശബരിമല മേൽശാന്തി; മാളികപ്പുറത്ത് എം.എന്‍. രജികുമാര്‍ നമ്പൂതിരി

By Web Desk.17 10 2020

imran-azhar

 

 

ശബരിമല: കൊടുങ്ങല്ലൂര്‍ വാരിക്കാട്ട് മഠത്തില്‍ വി.കെ. ജയരാജ് പോറ്റി ശബരിമലയിലും അങ്കമാലി മൈലക്കോടത്ത് മന എം.എന്‍. രജികുമാര്‍ നമ്പൂതിരി മാളികപ്പുറത്തും മേല്‍ശാന്തിമാരാകും. സന്നിധാനത്ത് ശനിയാഴ്ച ഉഷപൂജയ്ക്കു ശേഷം നടന്ന നറുക്കെടുപ്പിലാണ് ഇവരെ തിരഞ്ഞെടുത്തത്. തന്ത്രി കണ്ഠര് രാജീവര് ശ്രീകോവിലില്‍ അയ്യപ്പന് മുന്നിൽ വെച്ച് പൂജിച്ച് നല്‍കിയ കുറിപ്പുകളിട്ട വെള്ളിക്കുടത്തിൽ നിന്നും നറുക്കെടുത്തത് പന്തളം കൊട്ടാരത്തിലെ കൗശിക് കെ. വര്‍മ്മയായിരുന്നു. വൃശ്ചികം ഒന്നിന് നട തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ബോര്‍ഡ് അംഗങ്ങളായ അഡ്വ.എന്‍.വിജയകുമാര്‍, അഡ്വ. കെ.എസ്. രവി, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ദേവസ്വം കമ്മീഷണര്‍ ബി. എസ്. തിരുമേനി, ഹൈക്കോടതി നിരീക്ഷകന്‍എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

 

OTHER SECTIONS