അണ്ണാ ഡി എം കെ മുൻ ജനറൽ സെക്രട്ടറി വി കെ ശശികല ഇന്ന് ജയിൽ മോചിതയാകും

By vaishnavi .27 01 2021

imran-azhar

 

 

ബംഗളുരു :അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷത്തെ ശിക്ഷ പൂർത്തിയാക്കി എ ഐ എ ഡി എം കെ മുൻ ജനറൽ സെക്രട്ടറിയും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സന്തത സഹചാരിയുമായിരുന്ന വി കെ ശശികല ഇന്ന് ജയിൽ മോചിതയാകും. എന്നാൽ കോവിഡ് ബാധയെ തുടർന്ന് വിക്ടോറിയ ആശുപത്രിയിൽ ചികത്സയിലായതിനാൽ ഉടൻ ചെന്നൈയിലേക്കെത്തില്ല.

 

 

മുൻ മുഖ്യമന്ത്രി അണ്ണാദുരെയുടെ ജന്മദിനത്തിന് ചെന്നൈയിൽ എത്താനാണ് ശ്രമം.അനധികൃത സ്വത്ത് സാമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ശശികല ജയിലിലാവുന്നത്. 1991- 96 കാലയളവിൽ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. 2017ലാണ് ശശികലയെയും കൂട്ടുപ്രതിയും അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും സഹോദരീപുത്രനായ വി എൻ സുധാകരനെയും കോടതി ശിക്ഷിച്ചത്.പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ രാവിലെ ആശുപത്രിയില്‍ എത്തി മോചന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും.

OTHER SECTIONS