ജയലളിതയുടെ ആഗ്രഹം നടപ്പാക്കും; ജയ സ്മാരകത്തിന് മുമ്പില്‍ വിതുമ്പി ശശികല

By vidya.16 10 2021

imran-azhar

 

ചെന്നൈ: അണ്ണാ ഡിഎംകെയെ തിരിച്ച് പിടിക്കുമെന്ന ആഹ്വാനവുമായി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം ശശികല ജയ സമാധിയില്‍ എത്തി. ജയ സ്മാരകത്തിന് മുന്നില്‍ ശശികല വിതുമ്പി കരഞ്ഞു.

 


അണ്ണാ ഡിഎംകെയ്ക്ക് നല്ല കാലം ഉടനുണ്ടാവുമെന്നും ജയലളിതയുടെ ആഗ്രഹം നടപ്പാക്കുമെന്നും ശശികല പറഞ്ഞു. അണ്ണാ ഡിഎംകെയെ അധികാരത്തിലേറ്റണമെന്ന ജയലളിതയുടെ ആഗ്രഹം നടപ്പാക്കാന്‍ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്ന് ശശികല ആഹ്വാനം ചെയ്തു.

 

എന്നാൽ അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്താക്കിയ ശേഷമുള്ള ശശികലയുടെ ആദ്യ സന്ദര്‍ശനമാണിത്. നിയമസഭാ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടിയില്‍ ഇപിഎസ് ഒപിഎസ് ഭിന്നത രൂക്ഷമാണ്.

 

 

OTHER SECTIONS