ആരിൽ നിന്ന് ആയുധങ്ങൾ വാങ്ങണം? ഇന്ത്യ സ്വതന്ത്രമായ തീരുമാനമെടുക്കണമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

By സൂരജ് സുരേന്ദ്രന്‍.06 12 2021

imran-azhar

 

 

ന്യൂ ഡൽഹി: 21-ാമത്‌ ഇന്ത്യ റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ വ്ളാഡിമർ പുടിൻ ഇന്ത്യയിലെത്തി. പുടിൻ-മോദി കൂടിക്കാഴ്ച ഹൈദരാബാദ് ഹൗസിൽ പുരോഗമിക്കുന്നു.

 

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഒരുമിച്ചെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ പറഞ്ഞു. പുടിൻറെ സന്ദർശനത്തിന് മുന്നോടിയായി രണ്ട് എസ് 400 മിസൈലുകൾ റഷ്യ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്.

 

കോവിഡിനെതിരായ പോരാട്ടത്തിൽ പിന്തുണച്ച റഷ്യക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു.

 

അതേസമയം ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം താഴ്ത്തിക്കെട്ടാനുള്ള ശ്രമം അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്നും പുടിൻ കൂട്ടിച്ചേർത്തു.

 

ഇരുപത്തിയൊന്നാമത് വാർഷിക ഉച്ചക്കോടിക്ക് മുന്നോടിയായി ദില്ലിയിൽ നടന്ന മന്ത്രി തല കൂടിക്കാഴ്ച്ചയിൽ അമേരിക്കയിൽ നിന്നും ആയുധങ്ങൾ വാങ്ങാൻ ഇന്ത്യയ്ക്ക് മേലെ സമ്മർദ്ദമുണ്ടായെന്നും എന്നാൽ ആരിൽ നിന്ന് ആയുധങ്ങൾ വാങ്ങണം എന്ന കാര്യത്തിൽ ഇന്ത്യ സ്വതന്ത്രമായ തീരുമാനമെടുക്കുമെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജെ ലവ്‌റോവ് പറഞ്ഞു.

 

OTHER SECTIONS