'വി' നെറ്റ് വര്‍ക്ക് തകരാർ പരിഹരിച്ചു; മണിക്കൂറുകളോളം വലഞ്ഞ് ഉപയോക്താക്കൾ

By Sooraj Surendran.20 10 2020

imran-azhar

 

 

കോഴിക്കോട്: ഐഡിയ വോഡഫോണ്‍ നെറ്റ്‌വർക്കുകളുടെ തകരാർ പരിഹരിച്ചു. ഒന്നിലധികം സ്ഥലങ്ങളിൽ ഫൈബർമുറിഞ്ഞതാണ് തകരാറിന് കാരണമായതെന്നാണ് വി കമ്പനി അധികൃതർ നൽകുന്ന വിശദീകരണം. നെറ്റ് വർക്ക് തകരാറിനെ തുടർന്ന് ഉപയോക്താക്കൾ മണിക്കൂറുകളോളമാണ് വലഞ്ഞത്. ഫൈബർ മുറിയാനുള്ള കാരണം കണ്ടെത്താനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായും വോഡഫോൺ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസ്സപ്പെട്ടിട്ടുണ്ട്. വി യുടെ ഫൈബര്‍ ശൃംഖലയില്‍ കോയമ്പത്തൂര്‍, സേലം, തിരുപ്പതി, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

OTHER SECTIONS