ഫിലിപ്പീൻസിൽ അഗ്നിപർവ്വത സ്ഫോടനം

By online desk.13 01 2020

imran-azhar

 

 

ഫിലിപ്പീന്‍സില്‍ അഗ്നിപര്‍വത സ്‌ഫോടനം. ഫിലിപ്പീന്‍സിലെ ഏറ്റവും സജീവമായ അഗ്നിപര്‍വതങ്ങളില്‍ ഒന്നായ താല്‍ അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. ഫിലിപ്പീന്‍സിൻറെ തലസ്ഥാന നഗരമായ മനിലയ്ക്കു സമീപത്തെ ലുസോണ്‍ ദ്വീപിൽ സ്ഥിതി ചെയുന്ന താൽ അഗ്നിപര്‍വ്വതം തിങ്കളാഴ്ചയാണ് പൊട്ടിത്തെറിച്ചത്. ഇതിനോട് അനുബന്ധിച്ച് വിവിധഭാഗങ്ങളില്‍ ഭൂചലനവും അനുഭവപ്പെട്ടു.

 

അഗ്നിപര്‍വ്വതത്തില്‍നിന്നുള്ള ചാരം പതിനാലു കിലോമീറ്ററോളം ദൂരെയെത്തിയതായാണ് റിപ്പോർട്ടുകൾ. സമീപത്തെ തെരുവുകളും വീടുകളും അഗ്നിപര്‍വ്വത സ്‌ഫോടനത്തിന്റെ ഫലമായുണ്ടായ ചാരവും മറ്റ് അവശിഷ്ടങ്ങളും മൂലം മൂടിക്കിടക്കുകയാണ്. ഇതിനോടകം 240 ഓളം വിമാനസര്‍വീസുകള്‍ റദ്ദാക്കിയെന്നാണ് വിവരം.

 


 

 


അഗ്നിപര്‍വ്വത സ്‌ഫോടനത്തിന്റെ 17 കിലോമീറ്റര്‍ ചുറ്റളവിലുളളവരെ പൂര്‍ണമായും ഒഴിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ അഞ്ചുലക്ഷത്തോളം പേര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

OTHER SECTIONS