By Anil.21 05 2019
നാംപെ: അരുണാചല്‍ പ്രദേശില്‍ മുഖംമൂടിധരിച്ചെത്തിയ 500 പേരുടെ സംഘം അധികൃതരെ ആക്രമിച്ച് ഇവിഎം മെഷീനുകള്‍ കവർന്നു. അരുണാചലിലെ കുരുംഗ് കുമെ ജില്ലയില്‍ റീപോളിംഗ് നടത്താന്‍ പോയ അധികൃതരെയാണ് മുഖംമൂടി സംഘം ആക്രമിച്ചതെന്നാണ് റിപ്പോട്ട്. ബിജെപി സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രവര്‍ത്തകരാണ് സിആര്‍പിഎംഫ്, ഇന്ത്യ റിസര്‍വ് ബറ്റാലിയന് എന്നിവരടങ്ങുന്ന സംഘത്തെ അക്രമിച്ചതെന്നാണ് സൂചന. ഇന്നലെ വെെകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.
പകരം ഇവിഎം മെഷീനുകള്‍ റീപോളിംഗ് നടത്തുന്ന ബൂത്തില്‍ എത്തിച്ചിട്ടുണ്ട്. വോട്ടിങ് മെഷീനുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി പ്രതിപക്ഷം ആരോപണമുന്നയിക്കുന്നതിനിടെയാണ് ഈ സംഭവമെന്നത് ശ്രദ്ധേയമാണ്.