ബല്‍റാമിനെ ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതും ശരിയല്ല: എസ് എഫ് ഐ പ്രസിഡന്‍റ്

By praveen prasannan.12 Jan, 2018

imran-azhar

മലപ്പുറം: എ കെ ജിക്കെതിരായ പരാമര്‍ശത്തിന്‍റെ പേരില്‍ വി ടി ബല്‍റാമിനെ ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതിനുമെതിരെ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി പി സാനു. ഈ സംഭവത്തിന്‍റെ പേരില്‍ വി ടി ബല്‍റാമിനെതിരായ ആക്രമണങ്ങളും അധിക്ഷേപങ്ങളും ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

ബല്‍റാം ചെയ്തതിന് അതേ രീതിയില്‍ മറുപടി കൊടുക്കേണ്ടതില്ല. ബല്‍റാമിന്‍റെ ശ്രമം സാമൂഹ്യമാധ്യമങ്ങളിലൂടെ വിവാദങ്ങളുണ്ടാക്കി ശ്രദ്ധ പിടിച്ച് പറ്റാനാണ്.

ആര്‍ക്കും ഏത് കാര്യത്തിലും അഭിപ്രായ പ്രകടനം നടത്താം. എന്നാല്‍ ആരെയും അധിക്ഷേപിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ വിമര്‍ശിക്കാന്‍ സ്വാതന്ത്യ്രമുണ്ട്. എന്നാല്‍ അക്രമത്തിലൂടെ നേരിടുന്നതില്‍ യോജിപ്പില്ലെന്നും സാനു പറഞ്ഞു.

OTHER SECTIONS