എസ് രാജേന്ദ്രനെ വിമര്‍ശിച്ച്‌ വി.എസ് അച്യുദാനന്ദന്‍ രംഗത്ത്

By uthara .12 02 2019

imran-azhar

 

തിരുവനന്തപുരം : എസ് രാജേന്ദ്രനെ വിമര്‍ശിച്ച്‌ വി.എസ് അച്യുദാനന്ദന്‍ രംഗത്ത് എത്തി . സബ്കളക്ടര്‍ രേണു രാജിനെതിരെ എംഎല്‍എ എസ്. രാജേന്ദ്രന്‍ മോശമായി സംസാരിച്ചതിനെ തുടർന്നാണ് എംഎല്‍എയുടെ പെരുമാറ്റം ശരിയല്ല എന്ന് വി.എസ് അച്യുദാനന്ദന്‍ വിമർശനം ഉന്നയിച്ചത് . സബ് കളക്ടറെ മോശമായി സംസാരിച്ച സംഭവത്തെ തുടർന്ന് പോലീസ് എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ കേസ് രെജിസ്റ്റർചെയ്തു .

 

എന്നാൽ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച്‌ എസ് രാജേന്ദ്രന്‍ എംഎല്‍എ രംഗത്ത് എത്തിയിരുന്നു . റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സംഭവത്തിലാണ് സബ് കളക്ടറെ എസ് രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ച് സംസാരിച്ചത്. ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടുമെന്നും ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ എന്നുമായിരുന്നു എസ് രാജേന്ദ്രന്‍ എം.എൽ.എയുടെ പരാമർശങ്ങൾ.

 

എന്നാൽ മനഃപൂർവ്വം താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും. തന്റെ പരാമർശങ്ങൾ ആർക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എം.എൽ.എ പറഞ്ഞു.

OTHER SECTIONS