തല മുതിർന്ന നേതാവിന് ഇന്ന് 96ാം പിറന്നാൾ മധുരം

By Chithra.19 10 2019

imran-azhar

 

രാജ്യത്തെ ഏറ്റവും മുതിർന്ന കമ്മ്യുണിസ്റ് നേതാവായ സഖാവ് വി.എസ്. അച്യുതാനന്ദന് ഇന്ന് 97ന്റെ നിറവ്. കേരളത്തിലും രാജ്യമാകമാനവും കമ്യുണിസ്റ് പ്രസ്ഥാനം വളർത്തിയെടുക്കാൻ അതികഠിനമായി ശ്രമിച്ച നേതാവാണ് അണികളുടെ വി.എസ്. 1964ൽ കമ്മ്യുണിസ്റ് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം ശക്തമായി നിൽക്കുകയും ചെയ്തു.

 

1923 ഒക്ടോബർ 20ന് വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി ആയിരുന്നു സഖാ. വി.എസ്സിന്റെ ജനനം. ചെറുപ്രായത്തിൽ തന്നെ ജോലിക്കിറങ്ങിയ വി.എസിന് കയർ ഫാക്ടറിയിലെ തൊഴിലാളി ജീവിതമാണ് നേതാവാകാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. 1946ലെ പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടിത്ത വി.എസ്സിന് അന്ന് പോലീസിന്റെ മർദ്ദനം പൊതിരെ കിട്ടിയിരുന്നു.

 

സിപിഎം അണികളുടെ ആവേശമായ വിഎസ് മുഖ്യമന്ത്രി, സിപിഎം സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ്, എൽഡിഎഫ് കൺവീനർ തുടങ്ങിയ പദവികൾ അലങ്കരിച്ചിട്ടുണ്ട്. നിലവിൽ പിണറായി വിജയൻ സർക്കാരിലെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനാണ് അദ്ദേഹം.

OTHER SECTIONS