വി ടി ബല്‍റാമിന്റെ നാവ് പിഴുതെടുക്കുമെന്ന പരാമർശത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: ഉമ്മൻചാണ്ടി

By BINDU PP .14 Jan, 2018

imran-azhar

 

 

 

പാലക്കാട്: വി ടി ബല്‍റാമിന്റെ നാവ് പിഴുതെടുക്കുമെന്ന സിപിഐഎം നേതാവിന്റെ പരാമർശത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ബല്‍റാമിനെ ഭീഷണിപ്പെടുത്തി വീട്ടിൽ ഇരുത്താമെന്നു ആരും കരുത്തേണ്ടന്നും ഉമ്മൻചാണ്ടി പറഞ്ഞു.സിപിഐഎം ആക്രമണങ്ങളിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് തൃത്താലയിൽ സംഘടിപ്പിച്ച പ്രതിക്ഷേധ കൂട്ടായ്മയിലായയിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രതികരണം.ഭീഷണി ഉയർത്തിയും അക്രമം കാട്ടിയും ബല്‍റാമിനെ പിന്നോട്ടാക്കാം എന്നു സിപിഐഎം കരുതുന്നുണ്ടെങ്കിൽ ഈ നാട്ടിലെ മുഴുവൻ ജനങ്ങളും അതിനെ എതിർക്കും. അതുകൊണ്ട് തന്നെ മുന്നോട്ടു വച്ച കാൽ പിന്നോട്ടു വെക്കുന്നതാണ് നല്ലത്. സിപിഐഎമ്മിനു ഇഷ്ടമുള്ളത് മാത്രമേ ബല്‍റാം പറയാൻ പാടുള്ളു എന്നു പറയുന്നത് ജനാധിപത്യമല്ല, ഫാസി സമാണ്. അതു കേരളത്തിൽ നടക്കില്ല-ഉമ്മൻചാണ്ടി പറഞ്ഞു. നാട്ടിൽ കലാപമുണ്ടാക്കാൻ സ്വന്തം പാർട്ടിക്കാരെ മുഖ്യമന്ത്രി അഴിച്ചു വിടുകയാണോ എന്നറിയാൻ ജങ്ങൾക്ക് താല്‍പര്യമുണ്ടെന്നും.

OTHER SECTIONS