വിടി ബല്‍റാം എംഎല്‍എയ്ക്ക് നന്ദി പറഞ്ഞ് കെ സുരേന്ദ്രന്‍

By BINDU PP .12 Oct, 2017

imran-azhar

 

 

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ കൊലപാതകം ഒത്തുതീര്‍പ്പാക്കിയ കാര്യം തുറന്നു സമ്മതിച്ച വിടി ബല്‍റാം എംഎല്‍എയ്ക്ക് നന്ദി പറഞ്ഞ് കെ സുരേന്ദ്രന്‍. ഇനി ഇക്കാര്യത്തില്‍ തിരുവഞ്ചൂരും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും എന്തു പറയുന്നു എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ ചതി ഏതായാലും ആ വിധവയോട് വേണ്ടായിരുന്നുവെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.ടിപിയുടെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനക്കേസ് നേരാംവണ്ണം അന്വേഷിക്കാതെ ഇടയ്ക്കുവെച്ച് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമായി കോണ്‍ഗ്രസ് നേതാക്കള്‍ സോളാര്‍ റിപ്പോര്‍ട്ടിനെ കണ്ടാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

OTHER SECTIONS