ജനങ്ങള്‍ക്ക് വേണ്ടത് വികാരത്തള്ളിച്ചകളില്ലാത്ത ഒരു പത്രസമ്മേളനം ; പ്രധാനമന്ത്രിയെ പരിഹസിച്ച് വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

By Anju.13 Sep, 2017

imran-azhar

 

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്ത്. നേരിട്ടുള്ള ചോദ്യങ്ങള്‍ക്ക് മുഖംനല്‍കാത്ത മോഡിയുടെ നിലപാടിനെ പരിഹസിച്ചാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പത്രക്കാരുടേയോ വിദ്യാര്‍ത്ഥികളുടേയോ,ആരുടേതുമാകട്ടെ, നേരിട്ടുള്ള ചോദ്യങ്ങള്‍ക്ക് നേരിട്ടുള്ള ഉത്തരം നല്‍കുന്ന, തള്ളലും വികാരത്തള്ളിച്ചയുമില്ലാതെ കാര്യമാത്രപ്രസക്തമായി സംസാരിക്കുന്ന, ഒരു ഇന്റര്‍വ്യൂ/ ഒരു പത്രസമ്മേളനം മോഡിയില്‍ നിന്ന് പ്രതീക്ഷിക്കാമോ എന്ന് വിടി ബല്‍റാം ചോദിക്കുന്നു. മങ്കി ബാത്ത് പോലുള്ള സ്‌ക്രിപ്റ്റഡ് ഉഡായിപ്പുകളല്ല ഉദ്ദേശിച്ചത് എന്ന് എടുത്തുപറയേണ്ടതില്ലല്ലോ എന്നും ഫേസ്ബുക്ക് കുറിപ്പില്‍ വിടി പരിഹസിക്കുന്നു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;

പത്രക്കാരുടേയോ വിദ്യാര്‍ത്ഥികളുടേയോ,
ആരുടേതുമാകട്ടെ,
നേരിട്ടുള്ള ചോദ്യങ്ങള്‍ക്ക് നേരിട്ടുള്ള ഉത്തരം നല്‍കുന്ന,
തള്ളലും വികാരത്തള്ളിച്ചയുമില്ലാതെ കാര്യമാത്രപ്രസക്തമായി സംസാരിക്കുന്ന,
ഒരു ഇന്റര്‍വ്യൂ/
ഒരു പത്രസമ്മേളനം
ബഹു. ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയില്‍ നിന്ന് ഇനിയെങ്കിലും അതുണ്ടാകുമോ എന്നാണറിയേണ്ടത്.
മങ്കി ബാത്ത് പോലുള്ള സ്‌ക്രിപ്റ്റഡ് ഉഡായിപ്പുകളല്ല ഉദ്ദേശിച്ചത് എന്ന് എടുത്തുപറയേണ്ടതില്ലല്ലോ.

 

 

loading...

OTHER SECTIONS