പുസ്തകം വായിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെയല്ല, ഇതുപോലുള്ള ക്രിമിനലുകള്‍ക്കെതിരെയാണ് യുഎപിഎ ചുമത്തി കേസെടുക്കേണ്ടത്:വി.ടി ബല്‍റാം

By Abu Jacob.25 05 2020

imran-azhar

 

 

കൊച്ചി: ടൊവീനോ തോമസിന്റെ ബിഗ് ബജറ്റ് ചിത്രമായ 'മിന്നല്‍ മുരളി'ക്കു വേണ്ടി ഉണ്ടാക്കിയിരുന്ന സെറ്റ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ച സംഭവത്തില്‍ പ്രതികരണവുമായി വി ടി ബല്‍റാം എംഎല്‍എ.ഗൗരവതരമായ ഒരു ക്രിമിനല്‍ പ്രവൃത്തി നടത്താനും അതേക്കുറിച്ച് അഭിമാനപുരസ്സരം അത് പ്രചരപ്പിക്കാനും സംഘ് പരിവാരിവാരിന് കേരള മണ്ണില്‍ ആത്മവിശ്വാസമുണ്ടാകുന്നു എന്നത് പിണറായി വിജയന്റെ ഭരണത്തില്‍ ഫലമാണെന്നു ബല്‍റാം ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റ് വായിക്കാം

പട്ടാപ്പകല്‍ ഗൗരവതരമായ ഒരു ക്രിമിനല്‍ പ്രവൃത്തി നടത്താനും അതേക്കുറിച്ച് അഭിമാനപുരസ്സരം ഇതേപോലെ പേരും ഫോട്ടോയും ഫോണ്‍ നമ്പറുമൊക്കെ വച്ച് പ്രചരണം നടത്താനും മതവിദ്വേഷം പ്രചരിപ്പിക്കാനും സംഘ് പരിവാര്‍ തീവ്രവാദികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ ആത്മവിശ്വാസമുണ്ടാകുന്നു എന്നത് പിണറായി വിജയന്റെ ഭരണത്തില്‍ ഈ നാട് എവിടെ വരെ എത്തിച്ചേര്‍ന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.
പുസ്തകം വായിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെയല്ല, ഇതുപോലുള്ള ക്രിമിനലുകള്‍ക്കെതിരെയാണ് യുഎപിഎ ചുമത്തി കേസെടുക്കേണ്ടത്.

OTHER SECTIONS