വിടി ബല്‍റാമിന് മറുപടിയുമായി മന്ത്രി എംഎം മണി

By BINDU PP .12 Oct, 2017

imran-azhar

 


തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി മന്ത്രി എംഎം മണി. ഫെയ്‌സ്ബുക്കിലൂടെ തന്നെയാണ് മന്ത്രി എംഎം മണി വിടി ബല്‍റാമിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഒട്ടും ബലമില്ലാത്ത രാമന്മാര്‍ക്ക് മറുപടി കൊടുക്കരുത് എന്ന് ചിന്തിച്ചതാണെങ്കിലും ചിലതു പറയാതെ വയ്യെന്നു പറഞ്ഞുകൊണ്ടാണ് എംഎം മണിയുടെ മറുപടി പോസ്റ്റ് തുടങ്ങുന്നത്.കോണ്‍ഗ്രസുകാര്‍ ചെയ്യുന്നതു പോലെയുള്ള തരംതാണ പ്രവര്‍ത്തനങ്ങള്‍ തങ്ങളില്‍ നിന്ന് പ്രതീക്ഷിക്കേണ്ടെന്നും ന്യായീകരണ കുറിപ്പ് തയ്യാറാക്കാന്‍ 27 മണിക്കൂര്‍ സമയമെടുത്തു എന്നത് തന്നെ കുറ്റസമ്മതമല്ലേ എന്നും മന്ത്രി എഫ്ബി പോസ്റ്റിലൂടെ ചോദിച്ചു.