വിവി പാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരാകരിച്ചു

By Anil.22 05 2019

imran-azhar

 

വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനുമുന്പ്ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിങ് സ്റ്റേഷനുകളിലെ വിവി പാറ്റ് രസീതുകള്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരാകരിച്ചു. അന്തിമ ഫലപ്രഖ്യാപനം വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ ഇവരുടെ ആവശ്യം തള്ളിയത്.

 

ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ സ്‌ട്രോങ്ങ് റൂമില്‍ നിന്ന് ഇവിഎം കൊണ്ടുപോകാനുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം എസ് പി - ബിഎസ് പി സഖ്യ സ്ഥാനാര്‍ഥിയുടെ ഇടപെടൽ മൂലം തടസ്സപ്പെട്ടിരുന്നു. തുടർന്ന് യുപിയിലെ മറ്റ് മണ്ഡലങ്ങളിലും ഹരിയാനയിലും ഇവിഎം അട്ടിമറി നീക്കമെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കി. വിവിപാറ്റില്‍ പൊരുത്തക്കേട് വന്നാല്‍ എല്ലാ വോട്ടുകളും പരിശോധിക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചു.

 

OTHER SECTIONS