ജര്‍മ്മനിയിലെ 'വ്യാജ കോടീശ്വരി' അറസ്റ്റില്‍

By online desk.25 04 2019

imran-azhar

 

 ന്യൂയോര്‍ക്ക്: പലപ്പോഴായി നടത്തിയ തട്ടിപ്പുകളിലൂടെ കോടികള്‍ സ്വരൂപിച്ച ജര്‍മ്മന്‍ യുവതി ന്യൂയോര്‍ക്കില്‍ അറസ്റ്റിലായി. പതിനാറാമത്തെ വയസ്സില്‍ ജര്‍മ്മനിയിലെത്തിയ അന്ന ടെല്‍വെ എന്ന യുവതി കോടികളുടെ അവകാശിയാണന്നാണ് എല്ലാവരെയും ധരിപ്പിച്ചത്. എന്നാല്‍ റഷ്യക്കാരനായ ഒരു ട്രക്ക് ഡ്രൈവറുടെ മകളാണ് ഇവര്‍.

 

ഇരുപത്തിയെട്ടാമത്തെ വയസിലാണ് അന്ന് അമേരിക്കയിലെത്തുന്നത്. തട്ടിപ്പ് നടത്തുതിനുവേണ്ടി അ സൊറോക്കിന്‍ എന്ന പേര് സ്വീകരിച്ചു. 2.75 ലക്ഷം ഡോളറാണ് ആണ് ഇവര്‍ പലരില്‍ നിന്നായി തട്ടിയെടുത്തത്. പല ബാങ്കുകളില്‍ നിന്ന് വായ്പ്പയെടുത്തും, പല ബിസിനസുകാരെ കബളിപ്പിച്ചും അന്ന് പണം സമ്പാദിച്ചു. ഇതുപയോഗിച്ചുകൊണ്ട് ആഢംബര ഹോട്ടലുകളില്‍ മാസങ്ങളോളം താമസിക്കുകയും, സ്വകാര്യ വിമാനങ്ങളില്‍ യാത്രചെയ്യുകയും ചെയ്തു.

 

വ്യാജരേഖകള്‍ ഉപയോഗിച്ചായിരുന്നു ഇവര്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നത്. ഇതിനായി ഉപയോഗിച്ച വ്യാജരേഖകളുടെ കോപ്പികളും, ഫോണും കോടതിയില്‍ സമര്‍പ്പിച്ചു. ന്യൂയോര്‍ക്കില്‍ ഒരു വന്‍കിട നൈറ്റ് ക്ലബ്ബും ആര്‍ട്ട് ഗാലറിയും ആരംഭിക്കുകയെതായിരുന്നു ഇവരുടെ സ്വപ്ന പദ്ധതി.

 

പാര്‍ക്ക് അവന്യൂവില്‍ ഇതിനായി സ്ഥലം കണ്ടെത്താന്‍ അവര്‍ ഒരു പ്രൊമോട്ടറില്‍ നിന്നും 2.2 കോടി ഡോളര്‍ (153.9 കോടി രൂപ) കടം വാങ്ങാനും ഇവര്‍ ശ്രമിച്ചിരുന്നു . തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവര്‍ ന്യൂയോര്‍ക്കിലെ റിക്കേഴ്സ് ഐലന്‍ഡ് ജയിലിലാണ്. ഇവരുടെ വിചാരണ കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്. പതിനഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

OTHER SECTIONS