ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

By Sooraj Surendran .31 12 2018

imran-azhar

 

 

ചെന്നൈ: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ തമിഴ്നാട് തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകി. മണിക്കൂറിൽ 35 മുതൽ 45 കിമി വേഗതയിലും, 35 മുതൽ 45 കിമി വേഗതയിലും, 50- 55 കിമി വേഗതയിലും കാറ്റ് വീശാനാണ് സാധ്യത. വടക്ക് തമിഴ്നാട് തീരത്തും, പുതുച്ചേരി തീരത്തും, തെക്കൻ തമിഴ്നാട് തീരത്തുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുന്നറിയിപ്പ് കണക്കിലെടുത്ത് മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

OTHER SECTIONS