ഫീസ് അടക്കൂ... മാലിന്യം വീട്ടിൽവന്നു ശേഖരിക്കും

By Sooraj Surendran .20 01 2020

imran-azhar

 

 

തിരുവനന്തപുരം: മാലിന്യ നിർമാജനത്തിന് പുതുവഴികൾ തേടി നഗരസഭ. ഇതിന്റെ ഭാഗമായി ജൈവ, അജൈവ മാലിന്യങ്ങൾ വീടുകളിൽനിന്ന് ശേഖരിക്കാൻ പുതിയ പദ്ധതി ആവിഷ്ക്കരിച്ചു. പ്രതിമാസം 800 രൂപ ഫീസടച്ചാൽ ജീവനക്കാർ വീട്ടിലെത്തി മാലിന്യം ശേഖരിക്കും. ദേശീയ ഹരിത ട്രിബ്യൂണലിന്റെ സംസ്ഥാനതല മോണിറ്ററിങ്‌ സമിതിയുടെ ശുപാർശ പ്രകാരമാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഫീസ് നിരക്ക് കുറയ്‌ക്കാൻ സമിതിയോട്‌ ആവശ്യപ്പെടുമെന്ന്‌ മേയർ കെ ശ്രീകുമാർ പറഞ്ഞു. പദ്ധതി പ്രകാരം വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ നഗരസഭയുടെ കമ്പോസ്‌റ്റിങ് സംവിധാനങ്ങളിൽ സംസ്‌കരിക്കും. അധികം വരുന്നത്‌ സംരംഭകർക്ക്‌ കൈമാറുകയും ചെയ്യും. ഇൻസിനറേറ്ററുകൾ സ്ഥാപിച്ച് സാനിട്ടറി നാപ്‌കിനുകൾ, ഡയപ്പറുകൾ തുടങ്ങിയവ സംസ്കരിക്കും. നിലവിൽ വീടുകളിലെ മാലിന്യ പരിപാലനത്തിന്‌ മൂന്നുതരം പദ്ധതികൾ നഗരസഭ നടപ്പാക്കിയിട്ടുണ്ട്‌. ഈ പദ്ധതികൾക്ക് പുറമെയാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

 

OTHER SECTIONS