കടലിനോട് ചേർന്ന പാറയിൽ നിന്ന് ഫോട്ടോയെടുക്കാൻ ശ്രമം, പിന്നെ നടന്നത്...(വീഡിയോ)

By Sooraj Surendran .20 03 2019

imran-azhar

 

 

ബാലി: ഫോട്ടോക്ക് പോസ് ചെയ്ത യുവതിയെ തിരമാല തട്ടിയെടുക്കുന്നതിന്റെ ഭീകര ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ബാലിയിലുള്ള നുസ ലെംബോൻഗൻ ദ്വീപിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഡെവിൾസ് ടിയറിൽ സംഭവം, കടലിനോട് ചേർന്ന്കിടക്കുന്ന പാറക്ക് സമീപം നിന്ന് യുവതി ഫോട്ടോയെടുക്കാൻ ശ്രമിക്കവെയാണ് സംഭവം. കൈ വിടർത്തി ഫോട്ടോയെടുക്കാൻ ശ്രമിക്കുമ്പോൾ ആർത്തിരമ്പിയെത്തിയ തിരമാല അടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിൽ യുവതിക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ പെൺകുട്ടിയെ പരിചരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

 

花季少女,巨浪吞噬,命懸一線 pic.twitter.com/qTo7vDyDRu

— 人民日報 People's Daily (@PDChinese) 17 March 2019 " target="_blank">

OTHER SECTIONS