ജലനിരപ്പ് ഉയരുന്നു, കുട്ടനാട്ടിൽ ജാഗ്രത വേണമെന്ന് മന്ത്രി സജി ചെറിയാന്‍

By സൂരജ് സുരേന്ദ്രന്‍.18 10 2021

imran-azhar

 

 

ആലപ്പുഴ: കനത്ത മഴയെ തുടർന്ന് ഇന്ന് രാത്രിയോടെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുമെന്നും കുട്ടനാട്ടിൽ അതീവ ജാഗ്രത വേണമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. കുട്ടനാട് മേഖലയിലെത്തുമെന്നും ഏകദേശം ഒന്നരയടി വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രത വേണം.

 

അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ മിക്കതും വെള്ളത്തിനടിയിലായി. പുളിങ്കുന്ന്, നെടുമുടി, പൂപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

 

ഈ സാഹചര്യത്തിൽ മേഖലയിലെ മുഴുവൻ ജനങ്ങളെയും മാറ്റി പാർപ്പിക്കും. പാണ്ടനാട്ടും തിരുവന്‍വണ്ടൂരും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

 

മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ജലനിരപ്പ് ഉയരുന്നത് കുട്ടനാട്ടിലെ ജനങ്ങളെ ആശങ്കയിലാക്കുന്നു.

 

ജലനിരപ്പ് അപകട നിലയിലാണ് ഉയരുന്നത്. ജനപ്രതിനിധികളും ഫയര്‍ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തിട്ടുണ്ട്.

 

OTHER SECTIONS