പ്രളയക്കെടുതി: വയനാട്ടിലെ ജനങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു

By BINDU PP.11 Aug, 2018

imran-azhar

 

 

 

വയനാട്: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് സർക്കാർ ധനസഹായം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ വീതവും ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആറു ലക്ഷം രൂപ വീതവും നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വീട് നഷ്ടപ്പെട്ടവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നാല് ലക്ഷം രൂപ വീതവും ധനസഹായം നല്‍‌കും. ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്ക് അടിയന്തര സഹായമെന്ന നിലയില്‍ 3,800 രൂപ വീതം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തിനു ശേഷമാണ് ഇത് സംബന്ധിച്ച വിവരം മുഖ്യമന്ത്രി വ്യക്തമാക്കിയത്. അതിനിടെ വ്യക്തിപരമായി ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.ഐ.ഷാനവാസ് എംപിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. അവലോകന യോഗത്തിന് മുന്‍പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാന്പില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പത്തോടെ സുല്‍ത്താന്‍ ബത്തേരി സെന്‍റ് മേരീസ് കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാടില്‍ ഇറങ്ങിയ ശേഷമാണ് മുഖ്യമന്ത്രിയും സംഘവും ഇവിടെയെത്തിയത്.

 

 

OTHER SECTIONS