മുണ്ടക്കൈ ഉരുൾപൊട്ടൽ മേഖലയിൽ രക്ഷാപ്രവർത്തനം നടത്തിയ ആൾക്ക് കോവിഡ്

By Sooraj Surendran .11 08 2020

imran-azhar

 

 

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ 150ലധികം ആളുകളോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. ആന്റിജൻ പരിശോധനയിലാണ് രക്ഷാപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചത്. റവന്യൂ ഫയർഫോഴ്സ് ആരോഗ്യവകുപ്പ് ജീവനക്കാരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു. വയനാട്ടിൽ കഴിഞ്ഞ ദിവസം 33 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 32 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. നിലവില്‍ ജില്ലയില്‍ ഒരു ദിവസം ആയിരത്തോളം സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കുന്നത്.

 

ഇതുവരെ ആകെ 29060 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 16252 ആര്‍.ടി.പി.സി.ആര്‍, 338 ട്രൂനാറ്റ്, 12470 ആന്റിജന്‍ പരിശോധനകള്‍ ഉള്‍പ്പെടും. സ്രവങ്ങള്‍ ശേഖരിക്കുന്നതിന് നാല് മൊബൈല്‍ വിസ്‌ക്കുകള്‍ ഉള്‍പ്പെടെ 30 വിസ്‌ക്കുകള്‍ പ്രവര്‍ത്തന സജ്ജമാണ്. ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജില്ലാഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ അടിയന്തരമായി ലാബ് ഒരുക്കിയത്.

 

OTHER SECTIONS