വിട്രാന്‍സ്ഫര്‍ ഡോട്ട് കോമിന് ഇന്ത്യയില്‍ നിരോധനം

By praveenprasannan.30 05 2020

imran-azhar

ന്യൂഡല്‍ഹി : ഫയല്‍ ഷെയറിംഗ് വെബ്‌സൈറ്റായ വിട്രാന്‍സ്ഫര്‍ ഡോട്ട് കോം ഇന്ത്യയില്‍ നിരോധിച്ചു. ടെലികോം വകുപ്പാണ് നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യതാത്പര്യം, പൊതുതാത്പര്യം എന്നിവ പരിഗണിച്ചാണ് തീരുമാനമെന്ന് ടെലികോം വകുപ്പ് അറിയിച്ചു.ടെലികോം മന്ത്രാലയം വി ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട മൂന്ന് യുആര്‍എല്ലുകള്‍ നീക്കം ചെയ്യാനാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ടെലികോം സേവന ദാതാക്കള്‍ക്ക് നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ടുണ്ട്.

വി ട്രാന്‍സ്ഫര്‍ വഴിയാണ് ലക്ഷക്കണക്കിനാളുകള്‍ വലിയ ഫയലുകള്‍ ഇന്റനെറ്റ് വഴി കൈമാറുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് കൂടുതല്‍ ആള്‍ക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്തതോടെ വി ട്രാന്‍സ്ഫറിന്റെ ഉപയോഗവും കൂടിയിരുന്നു.പ്രത്യേകം അക്കൗണ്ട് ഇല്ലാതെ തന്നെ രണ്ട് ജിബി വരെ യുള്ള ഫയലുകള്‍ ഇ ട്രാന്‍സ്ഫര്‍ വഴി കൈമാറാന്‍ കഴിയുമായിരുന്നു.

 

 

OTHER SECTIONS