ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

By Sooraj Surendran .11 01 2019

imran-azhar

 

 

ചെന്നൈ. തമിഴ്നാട് തീരദേശ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത . തമിഴ്നാട് തീരദേശങ്ങളിലും, കമോറിൻ മേഖലയിലുമാണ് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. ഈ മേഖലകളിൽ വടക്ക് -കിഴക്ക് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലും കാറ്റു വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് മൽസ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.

OTHER SECTIONS