യു.എ.ഇ തീരത്ത് കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയെന്ന് അബുദാബി ദേശീയ കാലാവസ്ഥ പഠനകേന്ദ്രം

By anju.25 03 2019

imran-azhar


അബുദാബി : അറബിക്കടല്‍ കൂടുതല്‍ പ്രക്ഷുപ്തമായതിനാല്‍ യുഎഇ തീരത്ത് 11 അടി ഉയരത്തില്‍ വരെ തിര അടിക്കാന്‍ സാധ്യതയുണ്ടെന്ന് അബുദാബിയിലെ ദേശീയ കാലാവസ്ഥ പഠനകേന്ദ്രം അറിയിച്ചു. യുഎഇയിലെ മഞ്ഞുവീഴ്ചയും മഴയും ശക്തമായ കാറ്റും മൂലം പൊടി കാറ്റിനാല്‍ റോഡുകളിലെ കാഴ്ച വിദൂരതയിലും കുറവ് വരുമെന്നും കേന്ദ്ം മുന്നറിയിപ്പ് നല്‍കി.

 

2000 മീറ്റര്‍ ദൂരത്തിന് താഴെമാത്രമെ കാലവസ്ഥയിലുളള വ്യതിയാനം മൂലം ദൂരകാഴ്ച ലഭിക്കാന്‍ സാധ്യതയുളളുവെന്നും ആയതിനാല്‍ വാഹനമോടിക്കുന്നവര്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയും ഒപ്പം ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അടുത്ത കുറച്ച് ദിവസങ്ങള്‍ കൂടി യുഎഇയില്‍ മഴ തുടരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

 

OTHER SECTIONS