പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്: തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നേറ്റം

By Amritha AU.17 May, 2018

imran-azhar


കൊല്‍ക്കത്ത:പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ 1800 പഞ്ചായത്തുകളില്‍ ത്രിണമൂല്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നു. ഗ്രാമപഞ്ചായത്തുകളിലേക്കുള്ള വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 100 ഇടത്ത് ബിജെപിയും മുപ്പത് പഞ്ചായത്തുകളില്‍ സിപിഎമ്മും ലീഡ് ചെയ്യുന്നു. അതേ സമയം പലയിടത്തും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളേയും ഏജന്റുമാരേയും തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച് പുറത്താക്കിയെന്ന് ആരോപണമുണ്ട്.


ഗ്രാമപഞ്ചായത്തുകള്‍ക്ക് ശേഷം പഞ്ചായത്ത് സമിതികളിലേക്കും ജില്ലാ പരിഷത്തുകളിലേക്കുമുള്ള വോട്ടുകള്‍ എണ്ണും.

825 ജില്ലാ പരിഷത്തുകളിലേക്കും 330 പഞ്ചായത്ത് സമിതികളിലേക്കും 3254 ഗ്രാമപഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മുപ്പത് ശതമാനം സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് എതിരില്ലാതെ ജയിച്ചിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചതിനാല്‍ വോട്ടെണ്ണല്‍ സാവധാനമാണ് പുരോഗമിക്കുന്നത്.

 

OTHER SECTIONS