ഹോം ഡെലിവറിയിലൂടെ മദ്യം ലഭ്യമാക്കാനൊരുങ്ങി പശ്ചിമ ബംഗാൾ സർക്കാർ

By online desk .08 04 2020

imran-azhar

 

കൊല്‍ക്കത്ത: കൊറോണ വൈറസ് വ്യാപനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ ഭാഗമായി ലോക്ക് ഡൗൺ സമയത്ത് മദ്യം ഹോം ഡെലിവറി യിലൂടെ ലഭ്യമാക്കാനൊരുങ്ങി പശ്ചിമബംഗാൾ സർക്കാർ സംസ്ഥാന എക്‌സൈസ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ബംഗാള്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

ആവശ്യക്കാർ ഫോൺ മുഖേനെ ബുക്ക് ചെയ്താൽ മദ്ധ്യം വീട്ടിലെത്തിച്ചു നൽകുന്നതാണ് ഈ പദ്ധതി . ഇതിനായി ഓരോ മദ്യവില്‍പ്പനശാലകള്‍ക്കും പ്രദേശത്തെ പോലീസ് സ്‌റ്റേഷനില്‍നിന്ന് ഡെലിവറി പാസുകള്‍ ലഭ്യമാക്കും. ഹോം ഡെലിവറിയിലൂടെ മദ്യം വില്‍ക്കാന്‍ താത്പര്യമുള്ള വ്യാപാരികള്‍ക്ക് സമീപത്തെ പോലീസ് സ്‌റ്റേഷനില്‍നിന്ന് ഈ പാസുകള്‍ വാങ്ങാം. എന്നാൽ ഒരു മദ്യ വില്പനശാലക്ക് ഒരുദിവസം മൂന്ന്ഹോം ഡെലിവറി പാസുകൾ മാത്രമേ ലഭ്യമാകുകയുള്ളു എന്നും റിപ്പോർട്ടിൽ പറയുന്നു.രാവിലെ പതിനൊന്നുമണി മുതൽ രണ്ടുമണിവരെ ഓർഡറുകൾ സ്വീകരിക്കുകയും. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ മദ്യം ഡെലിവറി ചെയ്യുകയും ചെയ്യാം.

OTHER SECTIONS