ലൈംഗിക പീഡന ആരോപണം: അമേരിക്കന്‍ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്സ് ഫീല്‍ഡ് രാജിവെച്ചു

By Anju N P.14 Sep, 2018

imran-azhar

 

 
വാഷിങ്ടണ്‍: ലൈംഗിക പീഡന ആരോപണത്തെത്തുടര്‍ന്ന് അമേരിക്കന്‍ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്സ് ഫീല്‍ഡ് രാജിവെച്ചു. വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്സ്ഫീല്‍ഡിന്റെ രാജി സ്വീകരിച്ചതായി പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കി. വിഷയം ചര്‍ച്ചചെയ്യാന്‍ അമേരിക്കയില്‍ നിന്ന് നാല് പ്രതിനിധികളെ മാര്‍പാപ്പ വിളിച്ചുവരുത്തിയതിനു പിന്നാലെയാണ് രാജി.

 

ബിഷപ്പിനെതിരായ ലൈംഗികാരോപണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ പോപ്പ് ഉത്തരവിട്ടിട്ടുണ്ട്. ബാള്‍ട്ടിമോര്‍ ബിഷപ്പ് വില്യം ലോറിയെ അന്വേഷണത്തിനായി നിയോഗിച്ചതായി പോപ്പ് അറിയിച്ചു. 2007ല്‍ ഉയര്‍ന്ന ലൈംഗികാരോപണത്തിലാണ് ബിഷപ്പിനെതിരെ നടപടി. ഇതേക്കൂടാതെ പ്രായപൂര്‍ത്തിയാകാത്ത ആളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി 2012ലും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം ആരോപണം നിഷേധിച്ചു. താന്‍ ആരെയും ലൈംഗികമായി ചൂഷണം ചെയ്തിട്ടില്ലെന്നും ആരോപണം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

 

 

OTHER SECTIONS