രാജ്യം കാണാൻ പാടില്ലാത്ത എന്താണ് മോദി ഹെലികോപ്റ്ററിൽ കൊണ്ടുപോയത്? രൂക്ഷ വിമർശനവുമായി കോൺഗ്രസ്

By Sooraj Surendran .18 04 2019

imran-azhar

 

 

ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. മോദി യാത്ര ചെയ്യുന്ന ഹെലികോപ്റ്റർ പരിശോധിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതിനെതിരെയാണ് മോദിക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നത്. രാജ്യത്തിലെ ജനങ്ങൾ കാണരുതെന്നാഗ്രഹിക്കുന്ന എന്താണ് മോദി ഹെലികോപ്റ്ററിൽ കൊണ്ടുപോയതെന്നാണ് കോൺഗ്രസ് പ്രധാനമായും ഉന്നയിക്കുന്ന ചോദ്യം. ട്വിറ്ററിലൂടെയാണ് കോൺഗ്രസ് പ്രതികരണവുമായി രംഗത്തെത്തിയത്. ചൊവ്വാഴ്ച ഒഡീഷയിലെ സംബല്‍പുരിലെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററാണ് ഫ്ളൈയിംഗ് സ്ക്വാഡ് അംഗങ്ങൾ പരിശോധിച്ചത്. ഇതേ തുടർന്നാണ് മോദി ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരമല്ല നടപടിയെന്നും എസ്പിജി സുരക്ഷയുള്ളവരെ പരിശോധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കാണിച്ചാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ മൊഹസിനെതിരെ നടപടിയെടുത്തത്.

OTHER SECTIONS