മലയാളിക്ക് ചിരിച്ചാല്‍ പ്രശ്നമെന്തെന്ന് കണ്ണന്താനം

By praveen prasannan.18 Oct, 2017

imran-azhar


തിരുവനന്തപുരം : മലയാളിക്ക് കൂടുതല്‍ ചിരിച്ചാല്‍ കുഴപ്പമെന്തെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എന്തിനാണ് ഇങ്ങനെ വീര്‍പ്പു മുട്ടി കഴിയുന്നത്.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബാങ്കുകളിലുമെല്ലാം ഇങ്ങനെ ചിരിക്കാത്ത മനുഷ്യരുണ്ട്. ജനങ്ങളെ സേവിക്കാന്‍ ചുമതലപ്പെട്ടവര്‍ അവരോട് ചിരിക്കാനും തയാറാകണം.

ടാഗോര്‍ ഹാളില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ മുദ്ര വായ് പാ പദ്ധതിയുടെ പ്രോല്‍സാഹനത്തിനായി നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കണ്ണന്താനം. കണ്ണന്താനനത്തെ കളിയാക്കി ചിരിച്ചോളൂ. ട്രോളുകളില്‍ ആഘോഷിച്ചോളൂ. പരാതിയില്ല.

കണ്ണന്താനം പ്രസംഗിക്കുന്നത് കക്കൂസുകളെപ്പറ്റിയാണെന്നാണ് ഇപ്പ്പോശ്ഷത്തെ കണ്ടെത്തല്‍. അതില്‍ സന്തോഷമാണുള്ളത്. അടിസ്ഥാനകാര്യങ്ങലെ പറ്റിയാണ് താന്‍ സംസാരിക്കുന്നത്. രാജുയത്ത് 67 ശതമാനം പേര്‍ക്കും വീടുകളില്‍ കക്കൂസില്ലാത്തവരാണ്. ഇവ പരിഹരിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നത്.

 

OTHER SECTIONS