രണ്ടര ലക്ഷം പേര്‍ക്ക് തൊഴില്‍ എവിടെ: സുരേഷ് ഗോപി

By Shyma Mohan.24 Dec, 2016

imran-azhar

 
    തിരുവനന്തപുരം: അഞ്ച് വര്‍ഷം കൊണ്ട് 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ പിണറായി വിജയന്‍ സര്‍ക്കാര്‍ ആറ് മാസം കൊണ്ട് എത്ര പേര്‍ക്ക് തൊഴില്‍ നല്‍കിയെന്ന് രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപി. ഭരണത്തിലേറിയ ആദ്യ വര്‍ഷം 5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഭരണം ആറു മാസം പിന്നിട്ടപ്പോള്‍ വാഗ്ദാനം അനുസരിച്ച് 2.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കേണ്ടിയിരുന്നു. 162 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഈ മാസം അവസാനിക്കുകയാണെന്നും 50000 ഉദ്യോഗാര്‍ത്ഥികളുടെ മോഹങ്ങളാണ് ഇതോടെ അവസാനിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഓരോ കുടുംബത്തിന്റെയും ഭക്ഷണമാണ് ഇതോടെ ഇല്ലാതാകുന്നത്. സര്‍ക്കാര്‍ ജോലി ജീവിത പ്രശ്‌നമായതിനാല്‍ സംസ്ഥാന മുഖ്യമന്ത്രി കരുണ കാണിക്കണമെന്നും പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവേ സുരേഷ് ഗോപി പറഞ്ഞു.

loading...