ന്യൂസിലാൻഡിലെ അഗ്നിപർവ്വത സ്ഫോടനം; മരണസംഖ്യ കൂടുന്നു

By Chithra.10 12 2019

imran-azhar

 

വെല്ലിങ്ടൺ : സജീവ അഗ്നിപർവതമായ വൈറ്റ് ഐലൻഡിൽ ഇന്നലെ നടന്ന അഗ്നിപർവ്വത സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം കൂടുന്നു. ദ്വീപിൽ ഇതുവരെ കണക്കാക്കിയതനുസരിച്ച് 47 പേരാണ് കുടുങ്ങിക്കിടക്കുന്നത്. 13 പേരെ കാണാതായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

മൃതദേഹങ്ങൾ ഒന്നും ഇതുവരെ പുറത്തെത്തിച്ചിട്ടില്ല. ചൈന, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നാണ് മരിച്ചവർ കൂടുതലും. മൃതദേഹങ്ങൾ എല്ലാം തന്നെ ചാരം മൂടിയ നിലയിലാണ്. പൊള്ളലേറ്റ 31 പേരിൽ 27 പേരുടെയും നില ഗുരുതരമാണ്.

 

അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്നലെ വൈറ്റ് ഐലൻഡ് പൊട്ടിത്തെറിച്ചത്. ധാരാളം വിനോദസഞ്ചാരികൾ എത്താറുള്ള ദ്വീപിൽ അഗ്നിപർവ്വതം പൊട്ടുമ്പോഴും ഒരുപാട് പേർ സന്ദർശനത്തിനായി എത്തിയിരുന്നു. ഏത് നിമിഷം വേണമെങ്കിലും പോറ്റാനുള്ള സാധ്യത നേരത്തെ തന്നെ പൊലീസ് നൽകിയിരുന്നെങ്കിലും വിനോദസഞ്ചാരികൾ ഈ നിർദേശം പാടേ അവഗണിച്ചാണ് ദ്വീപ് സന്ദർശിക്കാനായി എത്തിയത്. തുടർസ്ഫോടനങ്ങൾക്ക് സാധ്യത ഉണ്ടെന്നും ദ്വീപിൽ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

OTHER SECTIONS