വൈറ്റ് ഐലൻഡ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; നിരവധി ആളുകളെ കാണാനില്ല

By Chithra.09 12 2019

imran-azhar

 

വെല്ലിങ്ടൺ : ന്യൂസിലാൻഡിലെ സജീവ അഗ്നി പർവതങ്ങളുടെ പട്ടികയിലുള്ള വൈറ്റ് ഐലൻഡ് അഗ്നിപർവതം പൊട്ടിത്തെറിച്ചു. പ്രാദേശിക സമയം 2.15ഓടെയായിരുന്നു അപകടം നടന്നത്. വിനോദസഞ്ചാരികളായ നിരവധിപ്പേരെ കാണാതായതായി സൂചനയുണ്ട്.

 

എത്ര പേരെയാണ് കാണാതായതെന്ന് ഔദ്യോഗിക കണക്കുകൾ ലഭിച്ചിട്ടില്ലെന്നും പരിക്കേറ്റവരെ തീരത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി ജസീന്ത ആർഡൺ പറഞ്ഞു. നോർത്ത് ഐലൻഡിലെ തൗറാങ്ക ടൗണിന്റെ വടക്കുകിഴക്ക് ഭാഗത്തായാണ് വൈറ്റ് ഐലൻഡ് സ്ഥിതി ചെയ്യുന്നത്.

 

ന്യൂസിലാൻഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വൈറ്റ് ഐലൻഡ് അഗ്നിപർവ്വതത്തിൽ നിരവധി പേരാണ് സന്ദർശകരായി എത്താറുള്ളത്. അഗ്നിപർവ്വത സ്ഫോടനം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ഇങ്ങോട്ടേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്ന് പൊലീസ് നിർദേശം ഉണ്ടായിരുന്നു. ഇത് അവഗണിച്ചാണ് സഞ്ചാരികൾ ഇവിടേക്ക് വന്നുകൊണ്ടിരുന്നത്.

OTHER SECTIONS