മുന്‍ മോഡൽ വൈറ്റ്ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടർ

By BINDU PP.13 Sep, 2017

imran-azhar

 

 

 

വാഷിങ്ടണ്‍: മുന്‍ മോഡലായ യുവതിയെ വൈറ്റ് ഹൗസിലെ കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ഡയറക്ടറായി നിയമിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ്. 28 വയസുകാരിയായ ഹോപ് ഹിക്‌സിനെ കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിന്റെ ഇടക്കാല ഡയറക്ടറായാണ് നിയമിച്ചത്. ഈ വിഭാഗത്തിന്റെ തലവനായിരുന്ന ആന്തണി സ്‌കാരമൂച്ചിയെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ചുമതല ഹോപ് ഹിക്‌സിന് നല്‍കിയത്.വൈറ്റ് ഹൗസ് സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു ഹോപ്. ഇതിനിടെയാണ് പുതിയ ചുമതലയില്‍ അവര്‍ നിയമിക്കപ്പടുന്നത്.

OTHER SECTIONS