കോവിഡ് പ്രതിരോധം; ധാരാവി മികച്ച മാതൃകയെന്ന് ലോകാരോഗ്യ സംഘടന

By Sooraj Surendran.11 07 2020

imran-azhar

 

 

മുംബൈ: മുംബൈ എന്ന മെട്രോ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവി കോവിഡ് പ്രതിരോധത്തിൽ മികച്ച മാതൃകയെന്ന് ലോകാരോഗ്യ സംഘടന. വ്യാപനം തടയാൻ പരിശോധനകൾ നടത്തിയും, സാമൂഹിക അകലം പാലിച്ചുകൊണ്ടുമാണ് ഒരു ഘട്ടത്തിൽ സമൂഹ വ്യാപന ഭീഷണി നിലനിന്നിരുന്ന ധാരാവിയിൽ കോവിഡ് പ്രതിരോധം സാധ്യമാക്കിയത്. കോവിഡ് പടർന്ന് തുടങ്ങിയതോടെ ആരോഗ്യപ്രവർത്തകർ ധാരാവിയിലെ 50,000ത്തോളം വീടുകളിൽ പരിശോധന നടത്തി. ഏഴു ലക്ഷത്തോളം പേരെ ഫീവർ ക്ലിനിക്കുകളിലൂടെ തെർമൽ സ്‌ക്രീനിങ്ങിന് വിധേയരാക്കി. തുടങ്ങി ഫലപ്രദമായ മാർഗങ്ങളിലൂടെയാണ് ധാരാവി കോവിഡിനെതിരെ പ്രതിരോധ മതിൽ തീർത്തത്. ധാരാവിക്ക് പുറമേ തെക്കൻ കൊറിയ, ഇറ്റലി ,സ്പെയിൻ എന്നീ രാജ്യങ്ങളെയും കൊവിഡ് പ്രതിരോധത്തിൽ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു.

 

OTHER SECTIONS