നൂറ് കോടി വാക്സിനേഷൻ, മോദിയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന

By സൂരജ് സുരേന്ദ്രന്‍.21 10 2021

imran-azhar

 

 

ന്യൂ ഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്ത് നൂറ് കോടി വാക്സിനേഷൻ എന്ന നാഴികക്കല്ല് പിന്നിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ തെദ്രോസ് അദാനോം ഖെബ്രെയെസുസ്.

 

മോദിയുടെ ട്വീറ്റ് ഷെയർ ചെയ്തു കൊണ്ടാണ് ലോകാരോഗ്യ സംഘടനയുടെ തലവൻ പ്രധാനമന്ത്രിയെ അഭിനന്ദിച്ചത്. വെറും ഒൻപത് മാസങ്ങൾ കൊണ്ടാണ് രാജ്യം ഈ നേട്ടം കൈവരിക്കുന്നത്.

 

ഇന്ത്യയിൽ ഇതു വരെ 70 കോടി 68 ലക്ഷം പേർക്ക് ആദ്യ ഡോസും 29 കോടി 15 ലക്ഷം പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

"ഇന്ത്യയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനും വാക്സിനേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ശാസ്ത്രജ്ഞരുടേയും ആരോഗ്യപ്രവർത്തകരുടേയും ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ" എന്നായിരുന്നു മോദിയെ അഭിനന്ദിച്ച് കൊണ്ട് തെദ്രോസ് അദാനോം ഖെബ്രെയെസുസ് ട്വീറ്റ് ചെയ്തത്.

 

OTHER SECTIONS