കോവിഡിനെ പ്രതിരോധിക്കാൻ വാക്സിൻ പരിഹാരമാവില്ലെന്ന് ലോകാരോഗ്യസംഘടന

By Sooraj Surendran.04 08 2020

imran-azhar

 

 

ജനീവ: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ വാക്സിൻ ശാശ്വത പരിഹാരമാകില്ലെന്ന് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ. വാക്സിനുകളെക്കാൾ സാമൂഹിക അകലവും വ്യാപക പരിശോധനകളും അടക്കമുള്ള പ്രതിരോധം കർശനമായി തുടരകയാണ് പരിഹാര മാർഗമെന്നും ലോകരോഗ്യസംഘടന മേധാവി ടെഡ്‌റോസ്‌ അധാനോം പറഞ്ഞു. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരം 1,81,02,671 പേർക്കാണ് ലോകത്ത് കോവിഡ് 19 ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. 6,89,625പേർ മരിച്ചു. നിലവിൽ കോവിഡ് വ്യാപനം ലോകാരോഗ്യ സംഘടന മൂന്നു മാസങ്ങൾക്ക് മുമ്പ് കോവിഡ് 19 അടിയന്തര സമിതി കൂടുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാൾ അഞ്ചു മടങ്ങ് വർധിച്ച് 1.75 കോടിയായതായി പറയുന്നു. മരണങ്ങൾ മൂന്നിരട്ടിയായി 68,000-ത്തിലെത്തിയെന്നും ടെഡ്രോസ് കൂട്ടിച്ചേർത്തു.

 

OTHER SECTIONS