കൊറോണയുടെ ഉത്ഭവം ചൈനയോ? വിദഗ്ധ സംഘത്തിന് രാജ്യത്തേക്ക് പ്രവേശിക്കാൻ ചൈനയുടെ അനുമതിയില്ല

By സൂരജ് സുരേന്ദ്രൻ .06 01 2021

imran-azhar

 

 

ജനീവ: കൊറോണ വൈറസിന്റെ ഉത്ഭവസ്ഥാനം ചൈനയോ? വിഷയവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുന്നതിനായി ചൈനയിലേക്ക് യാത്രതിരിക്കാൻ ഒരുങ്ങുന്ന വിദഗ്ധ സംഘത്തിന് ചൈന സർക്കാർ അനുമതി നിഷേധിക്കുന്നു.

 

മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ പത്തംഗ വിദഗ്ധ സംഘമാണ് വൈറസ് ഉത്ഭവത്തെക്കുറിച്ച് പഠിക്കാൻ ഈ ആഴ്ച ചൈനയിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നത്.

 

ഇതിൽ രണ്ട് പേർ നിലവിൽ ചൈനയിലേക്ക് പുറപ്പെട്ടതായാണ് ഡബ്യു.എച്ച്.ഒ തലവൻ ടെഡ്രോസ് അഥാനോം ഗെബ്രിയേസൂസ് വ്യക്തമാക്കുന്നത്.

 

പ്രവേശന അനുമതി നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ ചൈന എത്രയും വേഗത്തിൽ പൂർത്തീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്' ട്രെഡ്രോസ് പറഞ്ഞു.

 

അതേസമയം വിഷയത്തിൽ ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

OTHER SECTIONS