വാ​ട്സ് ആ​പ് ഹർത്താൽ : അ​ഞ്ചു​പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

By BINDU PP .21 Apr, 2018

imran-azhar

 

 

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ ഹർത്താലിന് ആഹ്വാനം നൽകിയ അഞ്ചുപേർ പോലീസ് കസ്റ്റഡിയിൽ. കിളിമാനൂർ സ്വദേശികളായ അഞ്ചുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്. വോയ്സ് ഓഫ് ട്രൂത്ത് എന്ന വാട്സ് ആപ് ഗ്രൂപ്പിലൂടെയാണ് ഹർത്താലിന് ആഹ്വാനം നൽകിയത്. ഗ്രൂപ്പിന്‍റെ അഡ്മിനായ കൗമാരക്കാരൻ നിരീക്ഷണത്തിലാണ്.ജമ്മു കാഷ്മീരിൽ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണു കഴിഞ്ഞ തിങ്കളാഴ്ച തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകൾ രഹസ്യമായി ഹർത്താൽ ആഹ്വാനം ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചായിരുന്നു ഹർത്താൽ ആഹ്വാനം. കടകൾ അടപ്പിക്കലും ആക്രമണങ്ങളും അരങ്ങേറിയിട്ടും കൂടുതൽ പോലീസിനെ വിന്യസിക്കാനോ അക്രമങ്ങൾ അടിച്ചമർത്താനോ പോലീസ് നേതൃത്വത്തിന് കഴിഞ്ഞില്ല.അക്രമം നടത്തിയ കേസിൽ 950 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ പകുതിയിലേറെയും എസ്ഡിപിഐക്കാരാണ്. സിപിഎം, കോണ്‍ഗ്രസ്, മുസ്ലിംലീഗ് പ്രവർത്തകരും അറസ്റ്റിലായിട്ടുണ്ട്.

OTHER SECTIONS