നോട്ടുനിരോധന കാലത്ത് വരി നില്‍ക്കുമ്പോഴേക്കും ആളുകള്‍ മരിച്ചുവീഴുന്നു എന്നാല്‍ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ എന്തുകൊണ്ടാണ് മരിക്കാത്തത് - ദിലീപ് ഘോഷ്

By online desk .28 01 2020

imran-azhar

 

കൊല്‍ക്കത്ത: പൊതുമുതല്‍ നശിപ്പിക്കുന്നവരെ വെടിവെച്ചുകൊല്ലണമെന്ന പരാമര്‍ശത്തിന് ശേഷം വീണ്ടും വിവാദ പരാമര്‍ശവുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്.

 

പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീന്‍ബാഗില്‍ നടക്കുന്ന പ്രതിഷേധ സമരത്തിനിടയില്‍ ആരും മരണപ്പെടാത്തത് എന്താണെന്നാണ് ദിലീപിന്റെ ചോദ്യം .നോട്ടുനിരോധന കാലത്ത് രണ്ടുമുതല്‍ മൂന്നുമണിക്കൂര്‍ വരെ വരി നില്‍ക്കുമ്പോഴേക്കും ആളുകള്‍ മരിച്ചുവീഴുന്നു. എന്നാല്‍ ഷഹീന്‍ബാഗില്‍ കനത്ത തണുപ്പും സഹിച്ചാണ് സ്ത്രീകളും കുട്ടികളും സമരം നടത്തുന്നത്. എന്നിട്ടും ആരും എന്താ മരണപ്പെടുന്നില്ല.

എന്ത് അമൃതാണ് അവരുടെ കൈവശമുള്ളത്. ഞാന്‍ ആശ്ച്യപ്പെടുകയാണ്. മരിക്കാതിരിക്കുന്നതിന് എന്ത് പ്രേരണയാണ് അവര്‍ക്ക് ലഭിക്കുന്നത്?' കൊല്‍ക്കത്തയിലെ പത്രസമ്മേളനത്തിനിടയില്‍ ദിലീപ് ഘോഷ് ചോദിച്ചു

എനിക്ക് ഇക്കാര്യത്തില്‍ വളരെയധികം താാല്പര്യം തോന്നുന്നുണ്ട്. സ്ത്രീകളും കുട്ടികളും രാത്രിയും പകലും സമരം ചെയ്യുന്നതിനാല്‍ ആളുകള്‍ ഷഹീന്‍ബാഗിനെ ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നത്. ചിലര്‍ പറയുന്നു അവര്‍ക്ക് നിത്യവും 500 രൂപ കൂലി ലഭിക്കുന്നുണ്ടെന്ന്.' രാജ്യത്ത് വന്‍തോതില്‍ വിദേശപണം ഒഴുകുന്നുണ്ടെന്ന എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ടിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ദിലീപ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ സമരം ആരംഭിച്ചിട്ട് ഒരുമാസം പിന്നിട്ടു. സ്ത്രീകളും കുട്ടികളുമാണ് സമരത്തിന്റെ മുന്‍നിരയിലുള്ളത്.

 

OTHER SECTIONS