കോതമംഗലത്ത് ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി

By Web Desk.26 04 2022

imran-azhar

 

കോതമംഗലം: കോട്ടപ്പടിയില്‍ ഭാര്യ, ഭര്‍ത്താവിനെ ഇരുമ്പ് ദണ്ട് ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.

 

കോട്ടപ്പടി, ചെരങ്ങാനാല്‍ മനക്കക്കുടി സജു (60) വാണ് ഭാര്യ ഏലിയാമ്മയുടെ അടിയേറ്റ് മരിച്ചത്. കത്തി പോലെയുള്ള കമ്പികൊണ്ട് തലക്കും കണ്ണിനുമേറ്റ ആഴത്തിലുള്ള ഗുരുതര മുറിവുകള്‍ ആണ് മരണത്തില്‍ കലാശിച്ചത്.

 

ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന സാജുവിനെയാണ് കണ്ടത്. നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോട്ടപ്പടി പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

വാര്‍ക്കപ്പണിക്കാരനായ സാജു മദ്യപിച്ച് നിരന്തരം ഏലിയാമ്മയെ ഉപദ്രവിക്കുമായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഏലിയാമ്മയെ സാജു മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിനെ നേരത്തെ കോട്ടപ്പടി പോലീസ് സ്റ്റേഷനില്‍ കേസ് ഉണ്ട്.

 

ഏലിയാമ്മയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 

 

OTHER SECTIONS