ബോധപൂർവം വായ്പ തിരിച്ചടവിൽ വീഴ്ച; കോവിഡിനുശേഷം 62,970 കോടി രൂപയുടെ റെക്കോഡ് വർധന

By vidya.25 11 2021

imran-azhar

ന്യൂഡൽഹി: കോവിഡിനുശേഷം ബാങ്ക് വായ്പ തിരിച്ചടക്കുന്നതിൽ ബോധപൂർവം വീഴ്ചവരുത്തുന്നവരുടെ എണ്ണത്തിൽ വർധന.മൊത്തം കിട്ടാക്കടം 2019 ഡിസംബറിലെ 6.22 ലക്ഷം കോടി രൂപയിൽനിന്ന് 2021 ജൂണിലെത്തിയപ്പോൾ 6.85 ലക്ഷം കോടിയായി.

 


കോവിഡിനുശേഷം 10ശതമാനം വർധനവുണ്ടായിട്ടുണ്ട്.അതിൽ 62,970 കോടി രൂപയുടെ റെക്കോഡ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.പണംലഭിക്കാനുള്ളവയിൽ പൊതുമേഖല ബാങ്കുകളുടെ വിഹിതം 77.4ശതമാനമാണ്.

 

അതേസമയം കുടിശ്ശിക വരുത്തിയവർ പണംതിരികെ നൽകുമെന്ന് ഉറപ്പാക്കാൻ നടപടിയെടുക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

OTHER SECTIONS