അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് പാകിസ്ഥാന്‍

By praveen prasannan.18 May, 2017

imran-azhar

 

ഇസ്ളാമബാദ്: ഇന്ത്യയുടെ മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് പാകിസ്ഥാന്‍. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ് ഇത്.

ഇന്ത്യ യഥാര്‍ത്ഥ മുഖം മറയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സക്കറിയ പറഞ്ഞു. കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് അന്താരാഷ്ട്ര കോടതി ഉത്തരവിട്ടിരിക്കുന്നത്.

അന്താരാഷ്ട്ര കോടതിക്ക് കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന പാകിസ്ഥാന്‍റെ വാദം കോടതി തള്ളിയിരുന്നു. കുല്‍ഭൂഷണിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ അനുവദിക്കേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു.

ഇന്ത്യക്ക് കുല്‍ഭൂഷന്‍ ജാദവിനെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് അവകാശമുണ്ട്. കുല്‍ഭൂഷന്‍ ജാദവിന്‍ പാകിസ്ഥാണ് നിയമസഹായം അനുവദിക്കാതിരുന്നത് വിയന്ന ഉടന്പടിക്ക് എതിരാണ്. മുന്‍വിധിയോടെയാണ് കേസില്‍ പാകിസ്ഥാന്‍ പെരുമാറിയതെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ചൂണ്ടിക്കാട്ടി.

 

loading...