ഭൈരവ തടയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

By praveen prasannan.11 Jan, 2017

imran-azhar

ന്യൂഡല്‍ഹി: ഇളയ ദളപതി വിജയുടെ ഭൈരവ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. സംസ്ഥാനത്ത് 200 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

അതേസമയം ഭൈരവ തടയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. മലയാള സിനിമ റിലീസ് ജനുവരി 19 മുതല്‍ തുടരുമെന്ന പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്.

മലയാള സിനിമാ നിര്‍മ്മാതാക്കളും വിതരണക്കാരും ഒരു വശത്തും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറഷന്‍റെ കീഴിലുള്ള തിയേറ്ററുടമകള്‍ മറുവശത്തുമായി സമരം നടത്തവെയാണ് ഭൈരവ റിലീസ് ചെയ്യുന്നത്. മലയാള സിനിമ നല്‍കിയില്ലെങ്കില്‍ അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് തിയേറ്ററുടമകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നിലപാടെടുത്തത്.


യൂത്ത് കോണ്‍ഗ്രസിനെതിരെ വിജയ് ആരാധകരും തിരിഞ്ഞിരുന്നു. എ ക്ളാസ് തിയേറ്ററുകള്‍ ഒഴിവാക്കി ബി ക്ളാസ് തിയേറ്ററുകളിലും മാളുകളിലുമൊക്കെയാകും ഭൈരവ എത്തുകയെന്ന് വ്യക്തമായതോടെ യൂത്ത് കോണ്‍ഗ്രസ് നിലപാട് തിരുത്തുകയായിരുന്നു.

OTHER SECTIONS