'വിശ്വസനീയമായ തെളിവു ലഭിച്ചാല്‍ പെഗാസസ് സ്‌പൈവെയർ പൂട്ടിക്കും'; ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിൽ എന്‍.എസ്.ഒ

By Sooraj Surendran.21 07 2021

imran-azhar

 

 

ജെറുസലേം: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതികരണവുമായി പെഗാസസ് എന്ന ചാര സോഫ്റ്റ് വെയറിന്റെ നിർമാതാക്കളായ ഇസ്രയേല്‍ കമ്പനി എന്‍.എസ്.ഒരംഗത്ത്.

 

"തങ്ങളുടെ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തതിന് വിശ്വസനീയമായ തെളിവു ലഭിച്ചാല്‍ മുന്‍പ് എന്നത്തെയും പോലെ എന്‍.എസ്.ഒ. വിശദമായ അന്വഷണം നടത്തും. ആവശ്യമെങ്കില്‍ ചാര സോഫ്റ്റ് വെയര്‍ തന്നെ നിര്‍ത്തലാക്കും" കമ്പനി വക്താവ് പറഞ്ഞു.

 

അതേസമയം മാധ്യമങ്ങളുടെ അന്വേഷണ റിപ്പോർട്ടിനോട് പ്രതികരിക്കാനില്ലെന്നും അവർ പറഞ്ഞു. 17 മാധ്യമങ്ങളുടെ കൂട്ടായ്മയുടെ അന്വേഷണ റിപ്പോർട്ടിലാണ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുവന്നത്.

 

മാധ്യമ സ്ഥാപനങ്ങളുടെ അന്വേഷണത്തിന് ആധാരമായ, ചോര്‍ത്തലിനോ നിരീക്ഷണത്തിനോ വിധേയമായവയുടെ പട്ടികയെ ഞായറാഴ്ച മുതല്‍ എന്‍.എസ്.ഒ. നിഷേധിച്ചുകൊണ്ടിരിക്കുകയാണ്.

 

എന്നാല്‍ ചോര്‍ത്തലിന് വിധേയമായ ചില ഫോണുകളില്‍ പെഗാസസ് പ്രവര്‍ത്തിച്ചിരുന്നതായി ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും സൂചനയുണ്ട്.

 

ഭീകരവാദം, കുറ്റകൃത്യങ്ങള്‍, പൊതുസുരക്ഷാ തുടങ്ങിയ കാര്യങ്ങള്‍ക്കായി സര്‍ക്കാരുകള്‍ക്ക് മാത്രമാണ് തങ്ങള്‍ സോഫ്റ്റ് വെയര്‍ നല്‍കുന്നതെന്നാണ് എന്‍.എസ്.ഒയുടെ അവകാശവാദം.

 

OTHER SECTIONS