അഭിനന്ദൻ ഉടൻ യുദ്ധവിമാനം പറത്തിയേക്കും

By Sooraj Surendran .20 04 2019

imran-azhar

 

 

ബെംഗളൂരു: ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഉടൻ തന്നെ യുദ്ധവിമാനം പറത്തിയേക്കും. പാക്കിസ്ഥാന്റെ പിടിയിൽ നിന്നും മോചിതനായ അഭിനന്ദൻ എല്ലാ പരിശോധനകളും ശാരീരിക ക്ഷമത വീണ്ടെടുത്തിരിക്കുകയാണ്. പാക്ക് കസ്റ്റഡിയിൽ 60 മണിക്കൂർ കഴിഞ്ഞതിനുശേഷമാണ് അഭിനന്ദൻ ഇന്ത്യയിൽ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ അത്യാധുനിക പരിശോധനകൾക്കാണ് അഭിനന്ദൻ വിധേയനായത്.ബാലക്കോട്ടെ ആക്രമണത്തിന് പിന്നാലെ പാക് വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്ന് പിന്തുടരവെയാണ് മിഗ് 21 വിമാനം തകർന്ന് അഭിനന്ദൻ പാക് അധീന കാശ്മീരിൽ വീണത്. സംഭവത്തെ തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അഭിനന്ദനെ നിരവധി പരിശോധനകൾക്ക് വിധേയനാക്കിയിരുന്നു. ങ് കമാൻഡർ അഭിനന്ദൻ വർധമാൻ അധികം വൈകാതെ യുദ്ധവിമാനങ്ങൾ പറത്തിയേക്കുമെന്ന് റിപ്പോർട്ട്. ബെംഗളൂരു ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോ സ്പേസ് (ഐഎഎം) ആണ് പരിശോധന റിപ്പോർട്ട് നൽകിയത്. അഭിനന്ദൻ യുദ്ധവിമാനം പരത്തുന്നതിന് ആവശ്യമെങ്കില്‍ യുഎസ് വ്യോമസേനയില്‍നിന്നു വിദഗ്‌ധോപദേശം തേടുമെന്ന് മുൻ ഡയറക്ടർ ജനറൽ മെഡിക്കൽ സർവീസസ് (എയർ) പറഞ്ഞു.

OTHER SECTIONS