പാർലമെന്റിലെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

By Chithra.17 11 2019

imran-azhar

 

ന്യൂ ഡൽഹി : പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് ആരംഭം കുറിക്കുന്നു. രാജ്യം ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാനായി പ്രതിപക്ഷം നോട്ടീസ് നൽകിയിട്ടുണ്ട്.

 

സഭ ഇന്ന് പ്രധാനമായും ഈ വിഷയത്തിലാകും ചർച്ച ചെയ്യുക. അന്തരിച്ച മുതിർന്ന നേതാക്കളായ അരുൺ ജെയ്റ്റ്ലി, സുഷമാ സ്വരാജ് എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ചതിന് ശേഷം സഭ ഇന്ന് പിരിയും.മദ്രാസ് ഐഐടി വിദ്യാർത്ഥിനിയും മലയാളിയുമായ ഫാത്തിമാ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ എൻ.കെ. പ്രേമചന്ദ്രൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഈ വിഷയം തമിഴ്നാട് നിയമസഭയിൽ ഉന്നയിക്കുമെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

27 ബില്ലുകളാണ് സഭയുടെ പരിഗണനയിലുള്ളത്. കശ്മീരിൽ വീട്ടുതടങ്കലിലുള്ള ഫാറൂക്ക് അബ്ദുള്ളയെയും ഐഎൻഎക്സ് മീഡിയാ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന പി. ചിദംബരത്തെയും സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

OTHER SECTIONS